Wednesday, 3 August 2016

                    അറിവിന്റെയും ദര്ശനത്തിന്റെയും അനന്തസാധ്യതകളാണ് ഓരോ മനുഷ്യരിലും നിറഞ്ഞിരിക്കുന്നത്. എന്നാൽ കഴിവുകളെ ഉപയോഗിക്കാൻ സാധ്യമാകാത്ത രീതിയിൽ വിപരീത ചിന്തകൾക്കടിമയായാണ് പലരും ഇന്ന് ജീവിക്കുന്നത്. അങ്ങനെ കഷ്ടപ്പെടുന്നവർക്ക് ഒരു ലളിതമായ പ്രതിവിധിയുമായാണ് പ്രാണദർശൻ 2014- ജനങ്ങളുടെയിടയിലേക്കു ഇറങ്ങി വന്നത്. ആധിജവ്യാധികൾക്കു പരിഹാരം നൽകുന്ന അഭൂതപൂർവ്വമായ രീതി തന്റെ ദീർഘകാലത്തെ ഗവേഷണത്തിലൂടെയും പരിശ്രമത്തിലൂടെയും ആണ് കിഷോർജി വികസിപ്പിച്ചെടുത്തത്. ഔഷധങ്ങളില്ലാത്ത, ധ്യാനമുറകളും ശ്വസനക്രമങ്ങളും മറ്റുമടങ്ങുന്ന ഒരു അതിജീവനരീതിയാണ് പ്രാണദർശൻ മുന്നോട്ടു വക്കുന്നത്. ഇതിനകം തന്നെ ആയിരക്കണക്കിന് ആൾക്കാരെ രീതി ഉപയോഗിച്ച് ആത്മവിശ്വാസത്തിന്റെയും കാര്യപ്രാപ്തിയുടെയും പാതയിലേക്ക് പ്രാണദർശൻ നയിച്ചിരിക്കുന്നു. ജാതി-മത-വർഗ്ഗ-ലിംഗ-ദേശ ഭേദമെന്യേ ഏവർക്കും പരിശീലിക്കാവുന്ന പ്രാണദർശന്റെ രീതികൾക്ക് നാൾക്കുനാൾ സ്വീകാര്യത വർദ്ധിച്ചു വരികയാണ്. അതേ, പ്രാണദർശൻ മഹത്തായ മൂന്നാം വർഷത്തിലേക്കു കാലെടുത്തു വയ്ക്കുകയാണ്.

DARSHANAM-16






















No comments:

Post a Comment