മനുഷ്യന്റെ
സന്തോഷത്തിനു വിഘാതമായി നിൽക്കുന്ന ഒട്ടേറെ
ഘടകങ്ങൾ ഉണ്ടെങ്കിലും അവയിൽ സുപ്രധാനമായതു അവന്റെ
മനസ്സിലെ പ്രതികൂലചിന്തകളും വികാരങ്ങളും തന്നെയാണ്. ആയതിനാൽ മനസ്സിന്റെ
അമലിനീകരണ-സംയമന ഉപായങ്ങൾ അറിയുകയും
അവയെ പ്രവർത്തിതലത്തിൽ കൊണ്ടുവരുകയും
ചെയ്യേണ്ടത് പരമപ്രധാനമാണ്.
അതിലേക്കായി
ആദ്യം മനസ്സ് എന്താണെന്നും മനസ്സoഘർഷം എന്താണെന്നും അറിയണം.
ഏറ്റവും ലളിതമായി പറഞ്ഞാൽ വിവധതരം
ചിന്തകളുടെ കൂട്ടമാണ് മനസ്സ്. ഇതിലെ പ്രതികൂല ചിന്തകളെയാണ്
മാനസികസംഘർഷം എന്ന് കൊണ്ട് ഉദ്ദേശിക്കുന്നത്.
മാനസികസംഘർഷത്തെ പൌരാണികർ രണ്ടായി തരം
തിരിച്ചിരിക്കുന്നു -
(1) ബോധതലത്തിന്റെ
അറിവിനുള്ളിൽ വരുന്നത് എന്നും
(2) ബോധതലത്തിന്റെ
അറിവിനുള്ളിൽ വരാത്തത് എന്നും
ഇതിൽ ആദ്യത്തേതിനേക്കാൾ സൂക്ഷ്മവും സങ്കീർണ്ണവുമാണ് രണ്ടാമത്തേത്.
മൂന്നു കാരണങ്ങളാണ് സാധാരണയായി സംഘർഷത്തിനു വഴി
തെളിക്കുന്നത്:
(a) പ്രതികൂല
ചിന്തകൾ
(b) സ്മരണയിലുള്ള
പ്രതികൂലാനുഭവങ്ങൾ
(c) വിപര്യവികൽപ്പങ്ങൾ
(a) വികലവും
പ്രതികൂലവുമായ ചിന്തകൾ കൊണ്ടാണ് സംഘർഷങ്ങൾ
വളരുന്നത്. എന്തിലും ഏതിലും ദോഷം
മാത്രം ദർശിക്കുന്നവർ ഈ ഗണത്തിൽ
പെടുന്നു. ഒരു വസ്തുവിന്റെ
അല്ലെങ്കിൽ സന്ദർഭത്തിന്റെ ശോഭനമായ തലത്തെ കുറിച്ച്
വിചാരം ചെയ്യാനുള്ള ഉപേക്ഷയാണ് ഇതിലേക്ക് വഴി
തെളിക്കുന്നത്.
(b) ഭൂതകാലത്തിൽ
നമുക്കുണ്ടായിട്ടുള്ള വിപരീതാനുഭവങ്ങൾ നമ്മുടെ വർത്തമാനകാലത്തിലെ നിർണ്ണയങ്ങളെ
സ്വാധീനിക്കാൻ സാധ്യതയുണ്ട്. ഇത് വീണ്ടും
മനസ്സിൽ പ്രതികൂല കാലാവസ്ഥയെ ഉണ്ടാക്കിത്തീർക്കുന്നു.
(c) ഒരു സന്ദർഭത്തെ വേണ്ട വിധം
വിലയിരുത്തുന്നതിൽ സംഭവിക്കുന്ന പ്രമാദവും സംഘർഷത്തിനു കാരണമാകുന്നു.ഇത്തരക്കാർ പലപ്പോഴും ചിന്തിച്ചു
കൂട്ടുന്നത് തീർത്തും ഇല്ലാത്തതും അബദ്ധജടിലവും
അസംഭവ്യവും ആയിട്ടുള്ള കാര്യങ്ങൾ ആയിരിക്കും.
ഇത്തരം ചിന്തകളെ പരിമിതപ്പെടുത്തുകയും മനസ്സിൽ
അടങ്ങിയിട്ടുള്ള വികാരവിക്ഷോഭാങ്ങളാകുന്ന മാലിന്യങ്ങളെ നിർമ്മാർജ്ജനം ചെയ്യുകയും ആണ് ഇതിനുള്ള
ഉത്തമ പ്രതിവിധി. എന്നാൽ ഇത്
പ്രാവർത്തികമാക്കുക ദുഷ്കരമാണ്. സുഗമമായി അമലിനീകരണം നടത്തണമെങ്കിൽ
ആ വിഷയത്തിൽ പാണ്ഡിത്യവും
കുറ്റമറ്റ പ്രവർത്തിപരിചയവും ഉള്ള ഒരു സംഘത്തിന്റെ
സഹായം അത്യന്താപേക്ഷിതമാണ്. ഇവിടെയാണ് പ്രാണദർശന്റെ പ്രസക്തി.
വർഷങ്ങളുടെ പരിശ്രമഫലമായി പ്രാണദർശന്റെ സംഘം വികസിപ്പിച്ചെടുത്ത സംവിധാനങ്ങൾ
ഈ രീതി അവലംബിക്കാൻ
താൽപ്പര്യമുള്ളവർക്കായി സമർപ്പിക്കുന്നു. ഇതിൽ പങ്കെടുക്കുന്നവർക്ക് നൂറു
ശതമാനം സുരക്ഷിതമായ രീതിയിൽ അമലിനീകരണം ലഭിക്കുകയും
തദ്വാരാ ഒരു നവജീവൻ ലഭിക്കുകയും ചെയ്യുന്നു.

No comments:
Post a Comment